പൈവളിക സര്‍ക്കിള്‍ പാഠശാല നാളെ

Posted on: November 14, 2014 12:52 am | Last updated: November 13, 2014 at 9:53 pm

പൈവളികെ: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പൈവളിക സര്‍ക്കിള്‍ കമ്മറ്റി സംഘടിപ്പിക്കുന്ന പാഠശാല നാളെ രാവിലെ 9.30 മുതല്‍ ബായാര്‍ മുജമ്മഇല്‍ നടക്കും. സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുറസ്സാഖ് മദനിയുടെ അധ്യക്ഷതയില്‍ കുമ്പള സോണ്‍ സെക്രട്ടറി കന്തല്‍ സൂപ്പി മദനി ഉദ്ഘാടനം ചെയ്യും. സോണ്‍ ദഅ്‌വ കാര്യ സെക്രട്ടറി സിദ്ദീഖ് സഖാഫി ആവളം പ്രമേയ പ്രഭാഷണം നടത്തും. രണ്ട് സെഷനുകളിലായി നടക്കുന്ന പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവള്ളൂര്‍, ജില്ലാ ഉപാധ്യക്ഷന്‍ മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ആദര്‍ശം, പ്രസ്ഥാനം ചരിത്രം എന്നി വിഷയങ്ങള്‍ അവതരിപ്പിക്കും. അബ്ദുല്ല മുസ്‌ലിയാര്‍ ബായാര്‍, സ്വഫ്വ ചീഫ് സിദ്ദീഖ് ലത്വീഫി ചിപ്പാര്‍, അബ്ദുറഹ്മാന്‍ സഅദി ബായാര്‍, മുസ്തഫ മുസ്‌ലിയാര്‍ കയര്‍കട്ട, ഹമീദ് സഖാഫി മേര്‍ക്കളം, താജുദ്ദീന്‍ മാസ്റ്റര്‍ സുബൈകട്ട, മൊയ്തീന്‍ മാസ്റ്റര്‍ കുണ്ടേരി, മൂസ സഖാഫി പൈവളികെ, സിദ്ദീഖ് സഖാഫി കയര്‍കട്ട, ഫൈസല്‍ ആവളം തുടങ്ങിയവര്‍ പ്രസംഗിക്കും.