നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ എഡിജിപിയെന്ന് സരിത

Posted on: November 13, 2014 7:07 pm | Last updated: November 13, 2014 at 7:07 pm

saritha s nairതിരുവനന്തപുരം: വാട്‌സ്അപ്പിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനു പിന്നില്‍ എഡിജിപി പത്മകുമാറാണെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍. എഡിജിപിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് സരിത പരാതി നല്‍കി. എറണാകുളം റെയ്ഞ്ച് ഐജിയായിരുന്ന പത്മകുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തത്. അന്നു പിടിച്ചെടുത്ത എല്ലാ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും കോടതിയില്‍ ഹാജരാക്കിയിട്ടില്ല. കാണാതായ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന തന്റെ സ്വകാര്യ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നതെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രവും തന്റെ മൊബൈല്‍ ഫോണില്‍ മാത്രം ഉണ്ടായിരുന്നതാണ്. സ്വാര്‍ത്ഥലാഭങ്ങള്‍ക്കും രാഷട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി എഡിജിപി പത്മകുമാറും ഉന്നത രാഷ്ട്രീയ നേതൃത്വവും ചേര്‍ന്നാണ് ഫോട്ടോകളും ദൃശ്യങ്ങളും ചോര്‍ത്തിയതെന്ന് സരിത ഡിജിപിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.