മലാലക്ക് പൂര്‍ണ പിന്തുണ: ബാന്‍ കി മൂണ്‍

Posted on: November 13, 2014 5:51 am | Last updated: November 12, 2014 at 11:52 pm

യുനൈറ്റഡ് നാഷന്‍: മലാല യൂസുഫ് സായിക്ക് സ്വന്തം രാജ്യത്ത് വിലയില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ, പൂര്‍ണ പിന്തുണയുമായി ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മലാലക്കായിരുന്നു ലഭിച്ചിരുന്നത്. മലാലയുടെ ലക്ഷ്യങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും ഐക്യരാഷ്ട്ര സഭയുടെ വഴിയിലുള്ള മലാലയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുമെന്നും ബാന്‍ കി മൂണിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഞാന്‍ മലാലയല്ല എന്ന പേരില്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ മുഴുവന്‍ സ്വകാര്യ സ്‌കൂളുകളിലും ഇവര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. മലാല രചിച്ച ഞാന്‍ മലാല എന്ന ഗ്രന്ഥം പാക്കിസ്ഥാനും ഇസ്‌ലാമിക മൂല്യങ്ങള്‍ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്.