Connect with us

Kasargod

നെഹ്‌റുവിന്റെ 125-ാം ജന്മവാര്‍ഷികാഘോഷത്തിന് നാളെ ജില്ലയില്‍ തുടക്കമാകും

Published

|

Last Updated

കാസര്‍കോട്: രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മവാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് നാളെ ജില്ലയില്‍ തുടക്കമാവും. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ നടക്കുന്നത്.
ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ നാളെ രാവിലെ 9.30ന് കാസര്‍കോട് കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ നിര്‍വഹിക്കും. നെഹ്‌റു കോളജ് നെഹ്‌റു സ്റ്റഡിസെന്ററിന്റെ സഹകരണത്തോടെ നടക്കുന്ന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. എ മുരളീധരന്‍ അധ്യക്ഷത വഹിക്കും. നെഹ്‌റു എന്ന എഴുത്തുകാരന്‍ എന്ന വിഷയത്തില്‍ ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ് അഹമ്മദും നെഹ്‌റു എന്ന രാഷ്ട്രശില്പി എന്ന വിഷയത്തില്‍ കണ്ണൂര്‍ സര്‍വകലാശാല കാസര്‍കോട് ക്യാംപസ് ഡയറക്ടര്‍ ഡോ. വി പി രാഘവനും പ്രഭാഷണം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, നെഹ്‌റു സ്റ്റഡി സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ ആര്‍ ഇന്ദുലേഖ സംബന്ധിക്കും.
നെഹ്‌റുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഫോട്ടോ പ്രദര്‍ശനവും നടക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി സെമിനാറുകള്‍, ശില്പശാലകള്‍, ചര്‍ച്ചകള്‍, വിവിധ മത്സരങ്ങള്‍, സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവയ്ക്കും രൂപം നല്‍കിയിട്ടുണ്ട്.

 

Latest