പീഡനം: ക്ലീനര്‍ക്ക് ഒമ്പത് വര്‍ഷം തടവ്

Posted on: November 12, 2014 8:25 pm | Last updated: November 12, 2014 at 8:25 pm

rapeദുബൈ: ഒമ്പത് വയസുള്ള ബാലികയെ എലിവേറ്ററില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ക്ലീനര്‍ക്ക് മൂന്നു മാസം തടവ്. കെട്ടിടത്തിന്റെ മേല്‍ക്കുരയിലെ നീന്തല്‍ക്കുളത്തില്‍ നിന്നു അഞ്ചു വയസുള്ള സഹോദരനൊപ്പം മടങ്ങവേ എലിവേറ്ററില്‍ വെച്ചായിരുന്നു ബംഗ്ലാദേശ് സ്വദേശിയായ 24 വയസുള്ള ക്ലീനിംഗ് തൊഴിലാളി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ഈജിപ്ഷ്യന്‍ ബാലികയാണ് പീഡനത്തിന് ഇരയായത്. പ്രതിയെ ശിക്ഷാ കാലാവധി അവസാനിച്ചാല്‍ നാടുകടത്താനും വിധി പ്രസ്താവിച്ച ദുബൈ പ്രാഥമിക കോടതി ഉത്തരവിട്ടിട്ടുണ്ട്.