ദേശീയ പാത വികസനത്തില്‍ ജന സ്വീകാര്യതയുള്ള നിലപാടെടുക്കും: സുധീരന്‍

Posted on: November 12, 2014 1:32 pm | Last updated: November 12, 2014 at 10:44 pm

SUDHEERAN

മലപ്പുറം: ദേശീയ പാതവികസനത്തിന്റെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് സ്വീകാര്യമാകുന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ജനങ്ങളുടെ ആശങ്ക കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്നു. ചര്‍ച്ചകള്‍ നടത്തി യുക്തമായ നടപടി സ്വീകരിക്കുമെന്നും പുനരധിവാസ കാര്യത്തില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും സുധീരന്‍ പറഞ്ഞു.
മനുഷ്യത്വപരമായ നിലപാടേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുകയുള്ളൂ എന്നും സുധീരന്‍ പറഞ്ഞു. ജനപക്ഷ യാത്രക്ക് മലപ്പുറത്തെ പടിക്കലില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.