Connect with us

Malappuram

വില്ലേജ് രണ്ട്, ഓഫീസര്‍ ഒന്ന്; ജനം പെരുവഴിയില്‍

Published

|

Last Updated

കോട്ടക്കല്‍: വില്ലേജ് ഓഫീസറെ തോടി ഓഫീസുകള്‍ കയറി ഇറങ്ങി ജനങ്ങള്‍ വലയുന്നു. എടരിക്കോട്, തെന്നല വില്ലേജ് ഓഫീസ് പരിധികളിലുള്ള ജനങ്ങള്‍ക്കണ് ഈ ദുര്‍ഗതി.
പേരില്‍ രണ്ട് വില്ലേജുകളുള്ള ഇരുപഞ്ചായത്തിനും ഒറ്റ ഓഫീസര്‍ മാത്രമാണുള്ളത്. ഇയാള്‍ എവിടെയാണുണ്ടാവുക എന്നറിയാതെയാണ് ജനം ഓഫീസുകള്‍ കയറി ഇറങ്ങി പെരുവഴിയില്‍ അലയുന്നത്. കാലങ്ങളായി തെന്നല വില്ലേജിലായിരുന്ന എടരിക്കോട് പഞ്ചായത്തിന് കഴിഞ്ഞ മാസമാണ് സ്വന്തം വില്ലേജ് ഉണ്ടായത്. ഇവിടേക്കിപ്പോഴും സ്വന്തം ഓഫീസറില്ല. തെന്നല വില്ലേജ് ഓഫീസര്‍ക്കാണ് ചുമതല. ഇദ്ദേഹം ഇരു വില്ലേജുകളിലും എത്തി വേണം കാര്യങ്ങള്‍ തീര്‍ക്കാന്‍. എന്നാല്‍ ഏത് സമയത്താണ,് ഏത് ഓഫീസിലാണ് ഇദ്ദേഹം ഉണ്ടാകുക എന്നൊരുറപ്പുമില്ല. തെന്നലയിലാണെന്ന് കരുതി അവിടെ എത്തിയാല്‍ എടരിക്കോട്ടേക്ക് പോയെന്ന് ജീവനക്കാര്‍ പറയും. അവിടെ ചെന്നാല്‍ തെന്നലയിലേക്ക് പോയി എന്നായിരിക്കും മറുപടി. കറങ്ങി തിരിച്ച് ആളുകളെത്തിയാല്‍ അന്നത്തെ സമയം കഴിഞ്ഞു. ഇനി നാളെ എന്ന മറുപടി.
കാലങ്ങളുടെ കാത്തിരിപ്പിനും പ്രക്ഷോഭങ്ങള്‍ക്കും ഒടുവിലാണ് എടരിക്കേട്ടുകാര്‍ക്ക് വില്ലേജ് കിട്ടിയത്. കഴിഞ്ഞ ബജറ്റില്‍ ഇതിന്റെ പ്രഖ്യാപനം ഉണ്ടായെങ്കിലും സൗകര്യങ്ങൊളൊരുക്കി കാത്തിരിന്നിട്ടും വില്ലേജ് വന്നില്ല. കഴിഞ്ഞ വര്‍ഷം വില്ലേജിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. പക്ഷേ, സര്‍ക്കാര്‍ ഉത്തരവിറങ്ങാതെ പിന്നേയും വൈകി. എല്ലാം ശരിയായി കഴിഞ്ഞ മാസം കിട്ടിയപ്പോഴാകട്ടെ ഓഫീസറും ഇല്ല. ഇപ്പോള്‍ ഇരു വില്ലേജുകളുടെയും ചുമതല ഒരാളിനായതോടെ രണ്ട് വില്ലേജും നാഥനില്ലാ കളരിയുമായി.
ജീവനക്കാര്‍ വൈകി എത്തല്‍ പതിവായ തെന്നലയില്‍ കഴിഞ്ഞ ആഴ്ച്ച നാട്ടുകാര്‍ ഇടപ്പെട്ടിരുന്നു. വൈകി എത്തിയിരുന്ന ജീവനക്കാരെ ഓഫീസില്‍ കയറാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ആര്‍ ഡി ഒയും തഹസില്‍ദാറും ബന്ധപ്പെട്ടാണ് പ്രശ്‌നത്തിന് പരിഹാരമായത്. ഇത് സംമ്പന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ ഉള്ള ജീവനക്കാരുടെ തന്നെ തമ്മില്‍ പാരയും ജനങ്ങള്‍ക്ക് തന്നെയാണ് ദുരിതം വിതക്കുന്നത്. ഒഫീസര്‍ ഒരു കൊമ്പത്തും മറ്റുജീവനക്കാര്‍ മറുകൊമ്പത്തുമെന്നാതാണ് ഓഫീസിലെ അവസ്ഥ. 16 വാര്‍ഡുകളുണ്ട് എടരിക്കോട് ഇവിടെത്തെ മുഴു കാര്യങ്ങള്‍ക്കൊപ്പം തെന്നലയിലെ പ്രശ്‌നത്തിലും വില്ലേജ് ഓഫീസറുടെ സാന്നിധ്യം വേണം.
കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ നാട്ടുകാരുടെ ദുരിതം അകറ്റാന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നെങ്കിലും ഇവ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല. ഇരു വില്ലേജുകളിലും ഓഫീസര്‍ ഉണ്ടാകുന്ന സമയം പുറത്ത് പ്രദര്‍ശിപ്പിക്കണമെന്നതായിരുന്നു ഇതിലെ പ്രധാന ആവശ്യം. ഇതിപ്പോഴും പാലിക്കാത്തതാണ് ജനം വലയുന്നതിന് കാരണം. ഏതെല്ലം ദിവസം ഏത് സമയത്ത് വില്ലേജ് ഓഫീസര്‍ ഉണ്ടാകുമെന്ന് നിക്ഷയിച്ചാല്‍ ജനം വലയേണ്ടിവരില്ല. ഇത് നടപ്പിലാക്കണമെന്ന ആവശ്യമാണിപ്പോള്‍ ഉയരുന്നത്.