നിറ്റജലാറ്റിന്‍ കമ്പനിയുടെ ഓഫീസ് അടിച്ചുതകര്‍ത്തു

Posted on: November 10, 2014 9:15 am | Last updated: November 11, 2014 at 12:03 pm

nita jalatinകൊച്ചി: പുഴ മലിനീകരണത്തിന് വിവാദത്തിലകപ്പെട്ട നിറ്റ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചിയിലെ കോര്‍പ്പറേറ്റ് ഓഫീ്‌സ അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഒരു സംഘം ആളുകള്‍ പനമ്പിള്ളി നഗറിലെ ഓഫീസ് ആക്രമിച്ചത്. ഓഫീസ് പരിസരത്ത് നിന്നും മാവോയിസ്റ്റുകളുടെതെന്ന് കരുതുന്ന നോട്ടീസുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മാവോവാദി ആക്രമണമാണോ നടന്നത് എന്ന സംശയം ഇത് ഉയര്‍ത്തുന്നുണ്ട്.

ഓഫീസ് അടിച്ചുതകര്‍ത്ത അക്രമികള്‍ മുന്‍വശത്ത് നിര്‍ത്തിയിട്ടു വാഹനങ്ങളും തകര്‍ത്തു. ഒന്‍പത് പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാതികുടത്തെ നിറ്റ് ജലാറ്റിന്‍ കമ്പനി പുറത്തുവിടുന്ന മാലിന്യം ചാലക്കുടി പുഴയെ നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് സമരപരമ്പരകള്‍ തുടരുന്നതിനിടെയാണ് കമ്പനിയുടെ ഓഫീസ് ആക്രമിക്കപ്പെടുന്നത്.