Connect with us

Thrissur

ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്

Published

|

Last Updated

തൃശൂര്‍: 13-ാമത് തൃശൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ഈ മാസം 10,11,12 തിയ്യതികളിലായി തൃശൂര്‍ ഗവ.എന്‍ജിനയറിംഗ് കോളജ് ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. റവന്യൂ ജില്ലയിലെ പന്ത്രണ്ട് ഉപ ജില്ലകളില്‍ നിന്നായി രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുക്കും.
മീറ്റിന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ച രാവിലെ പത്ത് മണിക്ക് സി എന്‍ ജയദേവന്‍ എം പി നിര്‍വഹിക്കും. എം പി വിന്‍സെന്റ് എം എല്‍ എ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍ അധ്യക്ഷനായിരിക്കും. സബ് ജൂനിയര്‍, സീനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 119 ഇനങ്ങളിലാണ് മത്സരം.
ഹൈജംപ്, പോള്‍വാള്‍ട്ട് മത്സരങ്ങള്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നടക്കുക. പത്രസമ്മേളനത്തില്‍ ജോയിന്റ് കണ്‍വീനര്‍ ജോണ്‍സണ്‍ പി വി, പബ്ലിസിറ്റി കണ്‍വീനര്‍ ജേയ്ക്കബ് ജെ ആലപ്പാട്ട്, റവന്യൂ ജില്ലാ സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി സി എ റോയ്, കോഡിനേറ്റര്‍ എം പി ഫ്രാന്‍സിസ് പങ്കെടുത്തു.

 

Latest