പിറന്നാള്‍ ദിനത്തില്‍ മാലിന്യം തൂത്ത്‌വാരി കമല്‍ ഹസന്‍

Posted on: November 8, 2014 12:20 am | Last updated: November 8, 2014 at 12:36 am

KAMAL HASSANചെന്നൈ: അറുപതാം പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം കമല്‍ഹാസന്‍. തന്റെ ചെന്നൈയിലെ രാജകില്‍പകം തടാകത്തിന് സമീപത്തെ മാലിന്യം തൂത്ത്‌വാരിയാണ് കമലഹാസന്‍ പദ്ധതിയുടെ ഭാഗമായത്.
കമല്‍ വരുന്നതറിഞ്ഞ് നിരവധി ആരാധകരും അവിടെ ഒത്തുകൂടിയിരുന്നു. പദ്ധതിയില്‍ പങ്കു ചേരാന്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി കമലിനെ ക്ഷണിച്ചിരുന്നു.
മാലിന്യം നീക്കുന്നത് തനിക്ക് പുതിയ കാര്യമല്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു.
ഇത് മുമ്പും ചെയ്യാറുള്ളതാണ്. ഇത്തരം കാര്യങ്ങള്‍ രാജ്യ നിര്‍മാണത്തിന്റെ ഭാഗമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.