പ്രിലിമിനറി പരീക്ഷ വിജയിച്ച ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് 50,000 രൂപ ധനസഹായം

Posted on: November 7, 2014 11:15 am | Last updated: November 7, 2014 at 11:15 am

കല്‍പ്പറ്റ: യൂ.പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, സ്റ്റേറ്റ് പി.എസ്.സി. തുടങ്ങിയവ ഉന്നത തസ്തികകളിലേക്കായി നടത്തുന്ന വിവിധ മത്സര പരീക്ഷകളുടെ പ്രലിമിനറി പരീക്ഷ വിജയിച്ച ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ധനസഹായം നല്‍കുന്നു. ഗസറ്റഡ് തസ്തികയിലുള്ളവര്‍ക്ക് 50,000 രൂപയും നോണ്‍ഗസറ്റഡ് തസ്തികയിലുള്ളവര്‍ക്ക് 25,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ്.
1992-ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോറിറ്റീസ് ആക്ട് സെക്ഷന്‍ 2(സി) പ്രകാരം ന്യൂനപക്ഷ സമുദായങ്ങളെന്ന് പ്രഖ്യാപിച്ചിട്ടുള്ള മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി എന്നീ വിഭാഗങ്ങള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ കവിയരുത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സമാനമേഖലകളില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകന് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം അണ്ടര്‍ സെക്രട്ടറി (എസ്.എസ്), റൂം നമ്പര്‍ 1130, മിനിസ്ട്രി ഓഫ് മൈനോറിറ്റി അഫയേഴ്‌സ്, പര്യാവരണ്‍ ഭവന്‍, സെക്കന്റ് ഫ്‌ളോര്‍, സി.ജി.ഒ.കോംപ്ലക്‌സ്, ലോധി റോഡ്, ന്യൂഡല്‍ഹി.110003. എന്ന വിലാസത്തില്‍ അയയ്ക്കണം.
അപേക്ഷ അയയ്ക്കുന്ന കവറിന് മുകളില്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ്‌സ് ഫോര്‍ മൈനോറിറ്റി സ്റ്റുഡന്റ്‌സ് ക്ലിയറിംഗ് പ്രിലിംസ് കണ്ടക്റ്റഡ് ബൈ യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, എസ്.എസ്.സി, സ്റ്റേറ്റ് പി.എസ്.സി. എന്ന് എഴുതണം.
അപേക്ഷ പ്രലിമിനറി പരിക്ഷ ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം മുസ്‌ലിം യുവജനത്ക്കായുള്ള പരിശീലന കേന്ദ്രങ്ങളില്‍ നിന്നും ംംം. ാശിീൃശ്യേമ ളളമശൃ.െ ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ സമയബന്ധിതമായി അപേക്ഷ നല്‍കണമെന്ന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2302090, 2300524.