Connect with us

Malappuram

സഊദി കെ എം സി സി വാര്‍ഷിക സമ്മേളനം തുടങ്ങി

Published

|

Last Updated

മലപ്പുറം: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് ആവശ്യപ്പെട്ടു. സഊദി കെ എം സി സിയുടെ മുപ്പത്തിയഞ്ചാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാത്രാപ്രശ്‌നമാണ് പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടി പ്രവാസികളെ കൊള്ളയടിക്കുകയാണ്. പ്രവാസികാര്യവകുപ്പില്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ല. ഇവരുടെ തൊഴില്‍- യാത്രാ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. കാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ കെ എം സി സിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. വി എ റഹ്മാന്‍ പൊന്‍മള അധ്യക്ഷത വഹിച്ചു. സി മമ്മുട്ടി എം എല്‍ എ, ടി പി അശ്‌റഫലി, പി എം സാദിഖലി, സുഹ്‌റ മമ്പാട്, സുലൈമാന്‍ മാളിയേക്കല്‍, എ പി ഇബ്‌റാഹിം മുഹമ്മദ്, അലി മാനിപുരം പ്രസംഗിച്ചു. ബശീര്‍ അലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് രണ്ട് ദിവസം നീളുന്ന സമ്മേളനത്തിന് തുടക്കമായത്. കുടുംബ സംഗമം മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ ഉദ്ഘാടനം ചെയ്തു. പി കെ ബശീര്‍ എം എല്‍ എ, നൂര്‍ബിനാ റശീദ്, എ കെ മുസ്തഫ, ഡോ. യഹ്‌യാഖാന്‍, ഡോ. കാവുങ്ങല്‍ മുഹമ്മദ് പ്രസംഗിച്ചു. സമ്മേളനം ഇന്ന് സമാപിക്കും. മൂന്ന് മണിക്ക് പ്രവാസി സെമിനാര്‍ മന്ത്രി കെ സി ജോസഫും സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിര്‍വഹിക്കും.

Latest