സ്‌പെഷ്യാലിറ്റി ഐ കെയര്‍ സെന്റര്‍ തുറന്നു

Posted on: November 6, 2014 7:07 pm | Last updated: November 6, 2014 at 7:07 pm

High Highness Sheikh Saud Bin Saqr Al Qasimi Supreme Council Member and Ruler of Ras Al Khaimah inaugurated the RAK EYE CARE CENTERറാസല്‍ ഖൈമ: അറേബ്യന്‍ ഹെല്‍ത് കെയര്‍ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റാക് ഹോസ്പിറ്റലില്‍ എമിറേറ്റിലെ ആദ്യ സ്‌പെഷ്യാലിറ്റി ഐ കെയര്‍ സെന്റര്‍ തുറന്നു.
നേത്ര ചികിത്സാ രംഗത്ത് ലഭ്യമായ എല്ലാ അത്യാധുനിക ചികിത്സകളും ഐ കെയര്‍ സെന്ററില്‍ ലഭ്യമായിരിക്കും. സുപ്രിം കൗണ്‍സില്‍ അംഗവും റാസല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ കാലത്തിനിടയില്‍ പ്രശസ്തിയിലേക്ക് ഉയരാന്‍ സാധിച്ച സ്ഥാപനമാണ് റാക് ഹോസ്പിറ്റലെന്ന് അറേബ്യന്‍ ഹെല്‍ത് കെയര്‍ ഗ്രൂപ്പ് സി ഇ ഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ റാസ സിദ്ദിഖി വ്യക്തമാക്കി.
സ്‌പെഷ്യാലിറ്റി ഐ കെയര്‍ സെന്റര്‍ വികസന പദ്ധതികളിലെ നാഴികക്കല്ലാണ് ഐ കെയര്‍ സെന്റര്‍. ഞങ്ങള്‍ക്കൊപ്പം റാസല്‍ ഖൈമ എമിറേറ്റിനെ സംബന്ധിച്ചിടത്തോളവും അഭിമാനകരമായ മുഹൂര്‍ത്തമാണിത്. നേത്ര രോഗങ്ങള്‍ തുടക്കത്തിലെ ചികിത്സിച്ച് ഭേദപ്പെടുത്തേണ്ടതാണെന്നും ഇതിനായി എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.