സച്ചിന്‍-ചാപ്പല്‍ വിവാദത്തോട് പ്രതികരിക്കുന്നില്ലെന്ന് ദ്രാവിഡ്

Posted on: November 5, 2014 12:31 pm | Last updated: November 5, 2014 at 11:36 pm

Rahul-Dravidമുംബൈ: തനിക്കെതിരെ മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍ ഗൂഢാലോചന നടത്തിയെന്ന സച്ചിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. സച്ചിനും ചാപ്പലും തമ്മിലാണ് സംസാരിച്ചതെന്നാണ് പറയുന്നത്. താന്‍ ആ സംഭാഷണ സമയത്ത് ഇല്ലാതിരുന്നതിനാല്‍ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് ദ്രാവിഡ് പറഞ്ഞു.
ചാപ്പലിനെ നിയന്ത്രിക്കാനാകുന്നില്ലെന്ന് തന്നോട് ദ്രാവിഡ് പറഞ്ഞെന്ന ഗാംഗുലിയുടെ വെളിപ്പെടുത്തലും ദ്രാവിഡ് നിഷേധിച്ചു. ചാപ്പലിനെ നിയന്ത്രിക്കാനാകുന്നില്ലെന്ന് താന്‍ ഗാംഗുലിയോട് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ദ്രാവിഡിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി തന്നോട് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ കോച്ചായിരുന്ന ഗ്രെഗ് ചാപ്പല്‍ പറഞ്ഞെന്നായിരുന്നു സച്ചിന്റെ വെളിപ്പെടുത്തല്‍. സച്ചിന്റെ ആത്മകഥയായ ‘പ്ലേയിംഗ് ഇറ്റ് മൈ വേ’ യിലാണ് വെളിപ്പെടുത്തല്‍.