എസ് വൈ എസ് കര്‍മപദ്ധദ്ധതിക്ക് തുടക്കമായി

Posted on: November 5, 2014 11:22 am | Last updated: November 5, 2014 at 11:22 am

sys logoപാലക്കാട്: സമര്‍പ്പിതയൗവനം, സാര്‍ഥകമുന്നേറ്റം പ്രമേയത്തില്‍ ഫെബ്രുവരി 27,28, മാര്‍ച്ച് ഒന്ന് തീയതികളില്‍ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായികര്‍മപദ്ധതികള്‍ക്ക് തുടക്കമായി.
മാരകമായ വിഷാംശം കലര്‍ന്നഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നത് മൂലം മനുഷ്യസമൂഹത്തെ കാര്‍ന്ന് തിന്ന് കൊണ്ടിരിക്കുന്ന മാരകമായ രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിന് എസ് വൈ എസ് ജനകീയ തോട്ടം പദ്ധതി സമൂഹത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. കാര്‍ഷികഗ്രാമ മായ അയിലൂര്‍ മുതുകുന്നിയിലാണ് പച്ചക്കറി തോട്ടം. ഈ പച്ചക്കറിമാതൃകയിലെ ജില്ലയില്‍ എല്ലായിടത്തും വ്യാപിപ്പിച്ച് വിഷമുക്തമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുക എന്നതാണ് എസ് വൈ എസ് ലക്ഷ്യമിടുന്നത്. എട്ടിന് ഒറ്റപ്പാലത്ത് നടക്കുന്ന പ്രൊഫണലുകള്‍ പങ്കെടുക്കുന്ന എമിന്റ്‌സ് അസംബ്ലി—തൊഴില്‍ രംഗത്ത് പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന ജില്ലക്ക് പുത്തനുണര്‍വേകും.
തിരെഞ്ഞടുക്കുന്ന പ്രൊഫഷണുകള്‍ പങ്കെടുക്കുന്ന ഈ അസംബ്ലിയില്‍ ജില്ലയിലെ ഉന്നത തൊഴില്‍സാധ്യതകളെക്കുറിച്ചും പ്രമുഖര്‍ ചര്‍ച്ച ചെയ്യും. സമ്മേളനത്തിന്റെ മുന്നൊരുക്കമായി പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിനും വിവിധ കര്‍മ പദ്ധതികളും നടന്നു കൊണ്ടിരിക്കുകയാണ്.
ചുമരെഴുത്ത്, മഹല്ല് സമ്മേളനം, പാഠശാല തുടങ്ങിയവ യൂനിറ്റ്തലം വരെ സംഘടിപ്പിച്ചു കഴിഞ്ഞു. സോണ്‍ തല ലീഡേഴ്‌സ് അസംബ്ലി വിവിധ സോണുകളിലും നടന്നു കഴിഞ്ഞു.സോണ്‍ പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ഇ സി അംഗങ്ങള്‍, സര്‍ക്കിള്‍ ഭാരവാഹികള്‍, ഇ സി ‘ഭാരവാഹികള്‍, യുനിറ്റ് ഭാരവാഹികള്‍ എന്നിവര്‍ ലീഡേഴസ് പങ്കെടുക്കുന്ന ക്യംപില്‍ സമ്മേളനത്തിന്റെ രണ്ടാംഘട്ട പദ്ധതികളുടെ അവലോകനമാണ് നടക്കുന്നത്.കൊപ്പം, പട്ടാമ്പി, നെന്മാറ ചെര്‍പ്പുളശേരി, പാലക്കാട് സോണുകളിലും ലീഡേഴ്‌സ് അസംബ്ലി നടന്നു കഴിഞ്ഞു. ഇന്ന് തൃത്താല സോണ്‍, നാളെ മണ്ണാര്‍ക്കാട്. ഒറ്റപ്പാലം, അലനല്ലൂര്‍ സോണുകളിലും ഏഴിന് കോങ്ങാടും എട്ടിന് ആലത്തൂരിലും ഒന്‍പതിന് പറളിയിലും കരിമ്പയിലും നടക്കും.