Connect with us

International

യമനില്‍ അല്‍ ഖാഇദ 13 സൈനികരെ വധിച്ചു

Published

|

Last Updated

സന്‍ആ: യമനില്‍ അല്‍ ഖാഇദ തീവ്രവാദികള്‍ 13 സൈനികരെ കൊലപ്പെടുത്തി. മറ്റു 15 പേരെ ഇവര്‍ ബന്ദികളാക്കിയിട്ടുമുണ്ടെന്ന് സുരക്ഷാ സൈനികര്‍ പറഞ്ഞു. ഹുദൈദയിലാണ് സംഭവം. അര്‍ധരാത്രി സൈനിക ആസ്ഥാനത്തിന് നേരെ നടത്തിയ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. യമനിലെ സുരക്ഷാ സൈനികര്‍ക്കെതിരെ കുറച്ചു കാലമായി അല്‍ ഖാഇദ തീവ്രവാദികള്‍ ശക്തമായ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

Latest