Connect with us

Kasargod

എസ് എസ് എഫ് തക്‌വീന്‍ ജില്ലാ ക്യാമ്പ് സമാപിച്ചു

Published

|

Last Updated

കാസര്‍കോട്: നവചക്രവാളത്തിലേക്ക് ധാര്‍മികച്ചുവട് എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന 22-ാമത് സംഘടനാവര്‍ഷ പദ്ധതികളുടെ ഭാഗമായി എസ് എസ് എഫ് ജില്ലാ കമ്മിറ്റി സുന്നി സെന്ററില്‍ സംഘടിപ്പിച്ച തക്‌വീന്‍ നേതൃപാഠശാല സമാപിച്ചു.
വിവധ ഘടകങ്ങളില്‍ പുതിയ സാരഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രതിനിധി സമ്മേളനങ്ങളും കൗണ്‍സിലുകളും സംഘടിപ്പിക്കുന്നതിന് ക്യാമ്പ് അന്തിമ രൂപം നല്‍കി. കുമ്പള, ബന്തിയോട് സെക്ടറുകളിലെ ബദ്‌രിയ നഗര്‍, കണ്ണാടിപ്പറമ്പ് യൂണിറ്റുകളിലെ പരിപാടികളോടെ യൂണിറ്റ് പ്രതിനിധി സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ഈ മാസം 30നകം യൂണിറ്റ് യൂണിറ്റ് കൗണ്‍സിലുകള്‍ പൂര്‍ത്തിയാകും.
ഡിസംബര്‍ 20നകം സെക്ടര്‍ കമ്മിറ്റികളും ജനുവരി പത്തോടു കൂടി ഡിവിഷന്‍ കമ്മിറ്റികളും നിലവില്‍ വരും. ജനുവരി 16,17 തിയ്യതികളില്‍ കാസര്‍കോട് സ്റ്റുഡന്റ്‌സ് സെന്ററില്‍ നടക്കുന്ന ജില്ലാ പ്രതിനിധി സമ്മേളനത്തോടു കൂടി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ പരിസമാപ്തി കുറിക്കും. ജനുവരി 24,25 തിയ്യതികളില്‍ പത്തനംതിട്ടയിലാണ് സംസ്ഥാന പ്രതിനിധി സമ്മേളനം.
ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം മാവൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് സഖാഫി ചേടിക്കുണ്ട്, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഉമറുല്‍ ഫാറൂഖ് കുബനൂര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. സി എന്‍ ജഅ്ഫര്‍ സ്വാദിഖ് സ്വാഗതവും സിദ്ദീഖ് പൂത്തപ്പലം നന്ദിയും പറഞ്ഞു.

Latest