Connect with us

Malappuram

മൂന്നിയൂര്‍ സ്‌കൂള്‍ മാനേജരെ അറസ്റ്റ് ചെയ്യുക: കെ എസ് ടി എ പ്രതിഷേധ ജ്വാല നാളെ

Published

|

Last Updated

മലപ്പുറം: മൂന്നിയൂര്‍ സ്‌കൂള്‍ അധ്യാപകനായ കെ കെ അനീഷ് മാസ്റ്ററുടെ മരണത്തിന് കാരണക്കാരായ സ്‌കൂള്‍ മാനേജര്‍ നടത്തിയ പീഡനത്തിന്റെ പുതിയ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സ്‌കൂള്‍ മാനേജരെ ഉടനെ അറസ്റ്റ് ചെയ്യുക, സ്‌കൂളിലെ മറ്റധ്യാപകരെ കള്ളക്കേസില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയുക, പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് ടി എ ജില്ലാ കമ്മിറ്റി നടത്തുന്ന പ്രതിഷേധ ജ്വാല മുന്‍ എം പി. എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.
മലമ്പുഴയിലെ ലോഡ്ജില്‍ മരണപ്പെട്ട അനീഷ് ചുമരില്‍ രക്തം കൊണ്ടെഴുതിയത് സൈതലവിയുടെ പേരാണെന്ന് മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുകയാണ്. വ്യക്തമായ തെളിവുകളുണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ദുരൂഹമാണ്.
അധ്യയന വര്‍ഷം പകുതിയായിട്ടും പാഠപുസ്തക വിതരണം പൂര്‍ത്തിയായിട്ടില്ല. യൂണിഫോം വിതരണം നടന്നിട്ടില്ല, പരിശീലനങ്ങള്‍ പ്രഹസനമാക്കി മാറ്റുന്നു, പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഇതുവരെയും നടന്നിട്ടില്ല. ഏകജാലക സംവിധാനം അട്ടിമറിക്കുന്നു, അധ്യാപക ബേങ്കിന്റെ പേരില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ പാര്‍ട്ട് ടൈം ഇന്‍സ്ട്രക്ടര്‍മാരായ മാറ്റിയിരിക്കുകയാണെന്നും കെ എസ് ടി എ ആരോപിച്ചു.

 

Latest