Connect with us

Ongoing News

ഗവര്‍ണര്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ ആകണമെന്നില്ല: വക്കം പുരുഷോത്തമന്‍

Published

|

Last Updated

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ സര്‍വകലാശാലകളുടെ ചാന്‍സലറാകേണ്ടതില്ലെന്നും പണ്ടുമുതലുള്ള കീഴ്‌വഴക്കം പുതിയ സാഹചര്യത്തില്‍ തുടരണമോയെന്ന് ചിന്തിക്കണമെന്നും മിസോറാം മുന്‍ ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്‍. സര്‍വകലാശാലകളുടെ ആഭ്യന്തര ഭരണകാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് ശരിയല്ല.
വി സിമാരുടെ യോഗം വിളിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെും സര്‍ക്കാരിന്റെ അധികാരത്തിന്‍ മേലുള്ള കാടുകയറ്റമാണെന്നുമാണ് കെ പി സി സി നിലപാട്. ചില ഘടകകക്ഷികളും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലും ഗവര്‍ണറുടെ നിലപാട് വിമര്‍ശന വിധേയമായിരുന്നു.
ഗവര്‍ണറുടെ നിലപാടിനോട് വിയോജിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും സ്വീകരിച്ചത്. വിവിധ സര്‍വകലാശാലകളെ ചുറ്റിപ്പറ്റിയുളള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. ഗവര്‍ണര്‍ സര്‍വകലാശാലകളുടെ നടത്തിപ്പില്‍ ഇടപെടുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസന്‍ പ്രതികരിച്ചിരുന്നു.