Connect with us

Kasargod

ജില്ലയിലെ എല്ലാ സ്വകാര്യ ബസുകളുടെ ക്ഷമത പരിശോധിക്കാന്‍ ക്യാമ്പ് നടത്തും

Published

|

Last Updated

കാസര്‍കോട്: അപകട രഹിതമായി സര്‍വീസ് നടത്തുന്നതിനായി ജില്ലയിലെ സ്വകാര്യ ബസുകളുടെ സാങ്കേതിക ക്ഷമത, ബ്രേക്കിന്റെ പ്രവര്‍ത്തന ക്ഷമത ഇവ പരിശോധിക്കുന്നതിന് പ്രത്യേക ക്യാമ്പ് നടത്തുന്നു. വാഹനഭാഗങ്ങളുടെ ശരിയായ പ്രവര്‍ത്തനരീതി സംബന്ധിച്ച സാങ്കേതിക പരിജ്ഞാനം ഡ്രൈവര്‍മാര്‍ക്കും ഉടമകള്‍ക്കും മെക്കാനിക്കുകള്‍ക്കും നല്‍കുന്നതിനാണ് വാഹനക്ഷമതാ പരിശോധനാക്യാമ്പ് നടത്തുന്നത്. കൂടാതെ ബോധവത്കരണ ക്ലാസ്സും നടത്തും.
മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പ്രമുഖ വാഹന ഡീലര്‍മാരായ ടി വി എസ് ആന്റ് സണ്‍സ്, ബ്രേക്ക് നിര്‍മാതാക്കളായ വബ്‌കോ, ഗള്‍ഫ് ഓയില്‍ എന്നീ കമ്പനികളുടെ സഹകരണത്തോടെ നവംബര്‍ അഞ്ചിന് ഒമ്പതു മുതല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലും ആറിന് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിലുമാണ് ക്യാമ്പ് നടത്തുന്നത്. ജില്ലയിലോടുന്ന എല്ലാ സ്വകാര്യ ബസ്സുകളും പരിശോധനയ്ക്ക് വിധേയമാക്കണം. പ്രമുഖ കമ്പനികളുടെ സാങ്കേതിക വിദഗ്ധര്‍ വാഹനം പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. ജില്ലയിലെ എല്ലാ ബസ്സുടമകളും പങ്കെടുക്കണമെന്ന് ആര്‍ ടി ഒ അറിയിച്ചു.