Connect with us

Malappuram

എം പി ഫണ്ട്: 99 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയാക്കി

Published

|

Last Updated

മലപ്പുറം: എം പി മാരുടെ പ്രാദേശിക വികസന ഫണ്ടിലുള്‍പ്പെടുത്തി 15 ാം ലോക്‌സഭാ കാലയളവില്‍ ജില്ലയില്‍ അനുവദിച്ച പദ്ധതികളില്‍ 99 ശതമാനവും പൂര്‍ത്തീകരിച്ചു. എം പി ഫണ്ട് വിനിയോഗം സംബന്ധിച്ച് സാമ്പത്തിക-ആസൂത്രണകാര്യ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി വി കെ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.
എം പി ഫണ്ടിലുള്‍പ്പെടുത്തി അനുവദിക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ യഥാക്രമം 99.35, 99.56 ശതമാനം പദ്ധതികള്‍ പൂര്‍ത്തിയാക്കി. മലപ്പുറം മണ്ഡലത്തില്‍ ഇ അഹമ്മദ് എം പി യുടെ വികസന ഫണ്ടിലുള്‍പ്പെടുത്തി 1847.21 കോടി അനുവദിച്ചു. ഇതില്‍ 1835.21 കോടി ചെലവഴിച്ചിട്ടുണ്ട്.
പൊന്നാനി മണ്ഡലത്തില്‍ ഇ ടി മുഹമ്മദ് ബശീര്‍ എം പിയുടെ വികസന ഫണ്ടിലുള്‍പ്പെടുത്തി 1829.79 കോടി അനുവദിച്ചതില്‍ 1821.84 കോടി ചെലവഴിച്ചു. പട്ടിക വിഭാഗങ്ങളുടെ വികസനത്തിന് മലപ്പുറം മണ്ഡലത്തില്‍ 385.21 കോടിയും പൊന്നാനി മണ്ഡലത്തില്‍ 249.32 കോടിയും ചെലവഴിച്ചിട്ടുണ്ട്. ബാക്കിയുള്ളവയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഡി ടി പി സി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ശശികുമാര്‍, ഫിനാന്‍സ് ഓഫീസര്‍ എം കെ രവി, നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Latest