Connect with us

National

അണികള്‍ക്ക് ആവേശമായി കാന്തപുരത്തിന്റെ ഉറുദു പ്രഭാഷണം

Published

|

Last Updated

ബട്കല്‍: കര്‍ണാടക യാത്രയുടെ സ്വീകരണ സമ്മേളനങ്ങളിലെ പ്രസംഗങ്ങളില്‍ യാത്രാനായകന്‍ കാന്തപുരത്തിന് ഉറുദുവിലുള്ള വാക് ചാതുരിയും സ്ഫുടതയും ശ്രോതാക്കളെ ആകര്‍ഷിക്കുന്നു. ജനകീയ വിഷയങ്ങളുന്നയിച്ചും മാനവ കുലത്തിന്റെ സാഹോദര്യം കാത്തു സൂക്ഷിക്കേണ്ടതിന്റെ കാലിക പ്രസക്തിയും കാന്തപുരം പ്രസംഗത്തില്‍ ഊന്നിപ്പറയുന്നു. കര്‍ണാടകയില്‍ സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടുവരണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ചില ആളുകള്‍ മദ്യനിരോധനം വന്നാല്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് പറയുന്നത് ശരിയല്ല.