ശ്രീലങ്കയില്‍ മണ്ണിടിച്ചില്‍; പത്ത് മരണം, 150 പേരെ കാണാതായി

Posted on: October 29, 2014 1:49 pm | Last updated: October 30, 2014 at 12:46 am
SHARE

srilanka fileകൊളംബോ: തെക്കന്‍ ശ്രീലങ്കയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ ചുരുങ്ങിയത് പത്ത് പേര്‍ മരിച്ചു. 250ലേറെ പേരെ കാണാതായി. കനത്ത മഴയെ തുടര്‍ന്നാണ് കൊളംബോയില്‍ നിന്ന് 192 കിലോമീറ്റര്‍ അകലെയുള്ള ഹല്‍ദുമ്മുല്ല ഗ്രാമത്തില്‍ മണ്ണിടിച്ചിലുണ്ടായത്. മവന്ന് കിലോമീറ്റര്‍ സ്ഥലം മണ്ണിനടിയിലായതായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മന്ത്രി മഹീന്ദ അമരവീര അറിയിച്ചു.

70ലേറെ വീടുകള്‍ മണ്ണിനടിയിലായിട്ടുണ്ട്. പത്ത് കടകളും മൂന്ന് ഔദ്യോഗിക വസതികളും മണ്ണിടിച്ചിലില്‍ തകര്‍ന്നു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

(ചിത്രം: ഫയല്‍)