Connect with us

National

സ്ത്രീ വിവേചനത്തില്‍ ഇന്ത്യ 'മുന്നില്‍'

Published

|

Last Updated

ന്യൂഡല്‍ഹി: ആരോഗ്യശ്രദ്ധയിലും വിദ്യാഭ്യാസത്തിലും ജോലിയിലും ലോകത്ത് അസമത്വം അനുഭവിക്കുന്നവരില്‍ ഇന്ത്യന്‍ സ്ത്രീകളുടെ നില അതീവ ഗുരുതരമെന്ന് പഠനം. 142 രാഷ്ട്രങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലിംഗ സമത്വ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 114 ആണ്. കഴിഞ്ഞ വര്‍ഷം 136 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇത് 101 ആയിരുന്നു. വികസനത്തില്‍ ഇന്ത്യ മുന്നോട്ടാണെങ്കിലും സത്രീകളോടുള്ള സമീപനത്തില്‍ ഇന്ത്യ പിറകിലാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ചൈന ഇന്ത്യയെക്കാള്‍ മുമ്പിലാണ്. 87. 71ാമത് റാങ്ക് ബ്രസീലിനാണ്. അമേരിക്ക കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് പോയിന്റ് മുന്നേറി ഇരുപതാമത്തെ സ്ഥാനത്താണ്. യമന്‍ 142, പാക്കിസ്ഥാന്‍ 141, ഛാഡ് 140 എന്നീ രാജ്യങ്ങളാണ് ഏറ്റവും മുന്‍ നിരയിലുള്ളത്.