Connect with us

Gulf

നഗരത്തിനു മുകളില്‍ പോലീസിന് ഡ്രോണുകളുടെ സേവനം

Published

|

Last Updated

അബുദാബി: അടിയന്തിര ഘട്ടങ്ങളില്‍ ബഹുമുഖ സേവനത്തിനായി ഡ്രോണുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. ഹൈ ഡെഫ്‌നിഷന്‍ ക്യാമറയുള്ള ഡ്രോണാണിത്.
ദൃശ്യങ്ങള്‍ പകര്‍ത്തുക മാത്രമല്ല, സാമഗ്രികള്‍ കൈമാറാനും ഇവ ഉപയോഗപ്പെടുത്താമെന്ന് അബുദാബി പോലീസ് സാങ്കേതിക വിഭാഗം ഡയറക്ടര്‍ മേജര്‍ ജമാല്‍ അല്‍ ഹുസ്‌നി പറഞ്ഞു. പോലീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഡ്രോണ്‍ സഹായിക്കും. സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്താന്‍ കഴിയും.
അഗ്നിബാധ ഉണ്ടാകുമ്പോള്‍ സംഭവസ്ഥലത്തെക്കുറിച്ച് ആകാശ വീക്ഷണത്തിനും ഡ്രോണുകള്‍ ഉപയോഗിക്കാനാവുമെന്നും ഹുസ്‌നി അറിയിച്ചു.