Connect with us

National

ഡല്‍ഹി വോട്ടര്‍ പട്ടികയില്‍ ബി ജെ പി തിരിമറി നടത്തുന്നുവെന്ന് കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്താന്‍ ബി ജെ പി ശ്രമിക്കുന്നുവെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. കള്ളവോട്ടുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് 1500 രൂപ നല്‍കാമെന്നും എ എ പിക്ക് വോട്ട് ചെയ്യന്നുവരുടെ പേര് തള്ളിക്കുന്നവര്‍ക്ക് 200 രൂപ നല്‍കുമെന്നുമാണ് വാഗ്ദാനം ചെയ്തിരുക്കുന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
5000 കള്ളവോട്ടുകളെങ്കിലും ഉണ്ടാക്കാനാണ് ബി ജെ പിയുടെ ഓരോ എം എല്‍ എമാര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. വോട്ടുകള്‍ തള്ളിക്കുന്നവര്‍ക്കും കള്ളവോട്ടുകള്‍ക്കും പണം കൊടുക്കുന്നുവെന്ന് വെളിപ്പെടുത്തിയത് ഈ ജോലി ചെയ്തവര്‍ തന്നെയാണ്. തെളിവ് കൈയിലുണ്ട്. അതെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കും. നാളെ ഉദ്യോഗസ്ഥരെ കാണുമെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
ഫെബ്രുവരി 14ന് കെജ്‌രിവാള്‍ രാജിവെച്ചത് മുതല്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലാണ്. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ 70 അംഗ സഭയില്‍ 31 സീറ്റാണ് ബി ജെ പി നേടിയത്. എ എ പി 28 സീറ്റും നേടി. കോണ്‍ഗ്രസിന്റെ പിന്തുണയോടെയായിരുന്നു എ എ പി സര്‍ക്കാര്‍ രൂപവത്കരിച്ചത്.