Connect with us

Palakkad

വിഷരഹിത ഭക്ഷണം ലഭ്യമാക്കാന്‍വിദ്യാര്‍ഥികളും പാടത്തേക്ക്

Published

|

Last Updated

പാലക്കാട്: എലപ്പുള്ളി കുന്നാച്ചിയിലെ നൊച്ചിക്കാട് പ്രകൃതി കൃഷി ചെയ്യുന്ന പാടത്തേക്ക് എലപ്പുള്ളി ഗവ എ പി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വിളഞ്ഞ് നില്‍ക്കുന്ന നെല്‍പ്പാടം കണ്ട് പഠിക്കാനെത്തി.കേരള സര്‍വ്വോദയ മണ്ഡലത്തിന്റേയും, കൃഷിവകുപ്പിന്റെയും, കുടുംബശ്രീയുടെയും സഹകരണത്തോടെ വിദ്യാര്‍ഥികളും, കര്‍ഷകരും, രക്ഷിതാക്കളുടെ സംഘങ്ങളും വിഷരഹിത പങ്ങക്കറി കൃഷിയും നെല്‍കൃഷിയും ചെയ്യുമെന്ന് തീരുമാനിച്ചു.
ആരോഗ്യ ജീവിതത്തിന് വിഷരഹിതഭക്ഷണം എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ ജൈവ കൃഷി പ്രോത്സാഹന പദ്ധതി നടപ്പിലാക്കുന്നതിനായി കേരള സര്‍വ്വോദയ മണ്ഡലവും കൃഷി വകുപ്പും ചേര്‍ന്ന് എന്‍ സി സി യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജൈവ കൃഷി പാടം സന്ദര്‍ശനത്തിന്റെഭാഗമായാണ് ജ്യോതി ദാസിന്റെ പ്രകൃതി കൃഷി പാടത്തും ഗോശാലയിലും ജീവാമൃതം ഉല്‍പ്പാദന കേന്ദ്രത്തിലും പച്ചക്കറി തോട്ടത്തിലും എത്തിയത്.
കെ വി വിജയദാസ് എം.എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പത്മാവതി, മെമ്പര്‍ കെ ആര്‍ സുരേഷ്‌കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി അടുത്താഴ്ച പ്ലാനിംഗ് മീറ്റിംഗ് നടക്കും.