Connect with us

Kozhikode

സഹപാഠിക്ക് വിദ്യാര്‍ഥികളുടെ കൈത്താങ്ങ്

Published

|

Last Updated

നരിക്കുനി: ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന സഹപാഠിക്ക് വിദ്യാര്‍ഥികളുടെ കൈത്താങ്ങ്. നരിക്കുനി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി പുല്ലാളൂര്‍ വള്ള്യേടത്ത് അബിന്‍ സജിയുടെ ചികിത്സാ ഫണ്ടിലേക്ക് ആദ്യഗഡുവായ ഒന്നര ലക്ഷം രൂപ പി ടി എ പ്രസിഡന്റ് വി ഇല്യാസ് കൈമാറി. കെ സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ എം സന്തോഷ് കുമാര്‍, പ്രധാനധ്യാപകന്‍ ഷൈല വര്‍ഗീസ്, കെ പി സുധാകരന്‍, എം ടി അബ്ദുര്‍റഹീം, വത്സല, കെ രാമചന്ദ്രന്‍, മുസ്തഫ റഷീദ്, അക്ഷയ് കുമാര്‍ സംസാരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അബിന്‍ സജിയുടെ ചികിത്സക്ക് പണം കണ്ടെത്താനായി ചികിത്സാസഹായ സമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്.