Connect with us

Gulf

ദുബൈ ബര്‍ജീല്‍ ഹോസ്പ്പിറ്റലിന് രാജ്യാന്തര ബഹുമതി

Published

|

Last Updated

ദുബൈ: ദുബൈയില്‍ നടന്ന വേള്‍ഡ് ഹെല്‍ത്ത് ടൂറിസം കോണ്‍ഗ്രസിന്റെ ഭാഗമായി, മികച്ച സ്‌പെഷ്യാലിറ്റി ഹോസ്്പിറ്റല്‍ എന്ന രാജ്യാന്തര ബഹുമതിക്ക്, വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന് കീഴിലെ, ബര്‍ജീല്‍ ഹോസ്പിറ്റല്‍- ദുബൈഅര്‍ഹരായി. ഇതോടൊപ്പം, മികച്ച ഹോസ്പിറ്റല്‍ സി ഇ ഒ ഓഫ് ദി ഇയര്‍ എന്ന അവാര്‍ഡിനും, ബര്‍ജീല്‍ ദുബൈ തിരഞ്ഞെടുക്കപ്പെട്ടു. ഹോസ്പിറ്റലിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. ഷാജിര്‍ ഗഫാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ദുബൈ ആരോഗ്യ മന്ത്രാലയം (ഡി എച്ച് എ), ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റി (ഡി എച്ച് സി സി), ദുബൈ ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് (ഡി ടി സി എം) എന്നിവയുമായി സഹകരിച്ചാണ്, മൂന്നു ദിവസത്തെ വേള്‍ഡ് ഹെല്‍ത്ത് ടൂറിസം കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.
ഈ വര്‍ഷം അവസാനത്തോടെ, ദുബായില്‍ ഒരു പുതിയ ആശൂപത്രിയും 2016 ല്‍ രണ്ട് പുതിയ ആശൂപത്രികളും ആരംഭിക്കുമെന്നും ഹോസ്പിറ്റലിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. ഷാജിര്‍ ഗഫാര്‍ പറഞ്ഞു.