യുവരാജും സെവാഗും ലോകകപ്പ് ടീമിലിടം നേടില്ല: ഗാംഗുലി

Posted on: October 20, 2014 8:06 pm | Last updated: October 20, 2014 at 8:06 pm

yuvraj-sehwag-640ന്യൂഡല്‍ഹി: യുവരാജ് സിംഗും വീരേന്ദര്‍ സെവാഗുംലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലിടം നേടാന്‍ സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ലോകകപ്പ് വളരെ അടുത്തെത്തിയതിനാല്‍ ഇരുവരെയും ടീമിലുള്‍പ്പെടുത്തി വലിയൊരു മാറ്റത്തിന് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തയ്യാറാവില്ലെന്നും ഗാംഗുലി പറഞ്ഞു. ഇരുവരും മികച്ച കളിക്കാരാണ്. പക്ഷെ കാലം എല്ലാവരെയും തളര്‍ത്തും. അതുതന്നെയാണ് യുവിയ്ക്കും വീരുവിനും സംഭവിച്ചത്. ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന ഫൈനലില്‍ ഇന്ത്യ ലോകകപ്പ് നിലനിര്‍ത്താനുള്ള സാധ്യതയേറെയാണെന്നും ഗാംഗുലി പറഞ്ഞു.