Connect with us

Wayanad

പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് സെന്റിനല്‍ റോക്ക് എസ്റ്റേറ്റിന്റെ വേറിട്ട ചുവട്‌വെപ്പ്

Published

|

Last Updated

മേപ്പാടി: നാടും നഗരവും വിഷമയമാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അങ്ങിങ്ങായി കുമിഞ്ഞുകൂടുന്നത് കണ്ട് വഴിമാറി നടക്കാന്‍ തയാറായിരുന്നില്ല ഹാരിസണ്‍ മലയാളം സെന്റിനല്‍ റോക്ക് എസ്‌റ്റേറ്റ് അധികൃതര്‍. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് പ്രകൃതിയെയും പരിസ്ഥിതിയെയും രക്ഷിക്കാനുള്ള നടപടികള്‍ക്ക് മുന്നിട്ടിറങ്ങിയ എസ്‌റ്റേറ്റ് അധികൃതര്‍ ഒടുവില്‍ നാട്ടുകാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ശ്രദ്ധ പിടിച്ചു പറ്റി.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തിയതിലൂടെ സമാഹരിച്ച തുക കൊണ്ട് എസ്‌റ്റേറ്റ് അധികൃതര്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെളള ലഭ്യത ഒരുക്കുകയും ചെയ്തു. തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയം സഹായത്തോടെ എസ്‌റ്റേറ്റ് അധികൃതര്‍ നടത്തിയ പ്ലാസ്റ്റിക് നിര്‍മാര്‍ജനമാണ് വന്‍ വിജയമായത്. ഏതൊരു സ്ഥാപനത്തിനും മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് സെന്റിനല്‍ റോക്ക് എസ്‌റ്റേറ്റ് അധികൃതര്‍ ചെയ്തത്.പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനാണ് എസ്‌റ്റേറ്റ് മാനേജ്‌മെന്റ് പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് തുടക്കം കുറിച്ചത്.
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനായി എസ്‌റ്റേറ്റ് മാനേജ്‌മെന്റ് ഓരോ തൊഴിലാളി കുടുംബത്തിനും പ്രത്യേകം ചാക്കുകള്‍ വിതരണം ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, തൊഴിലാളി കുടുംബങ്ങള്‍ എന്നിവരെല്ലാം ഓരോ ദിവസവും തങ്ങളുടെ പരിധിയിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ മുന്നിട്ടിറങ്ങി.
ചാക്കുകളില്‍ ശേഖരിച്ച മാലിന്യങ്ങള്‍ ഇവര്‍ രണ്ടാഴ്ചയിലൊരിക്കല്‍ കമ്പനി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ എത്തിച്ചു. ഇവിടെ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വാഹനത്തില്‍ കയറ്റി പാലക്കാട്ടുള്ള വൗ എന്ന പ്ലാസ്റ്റിക് റീസൈ€ിംഗ് യൂണിറ്റില്‍ എത്തിച്ചു. റീ സൈ€ിംഗ് യൂണിറ്റിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിറ്റ വകയില്‍ ലഭിച്ച തുകയും കമ്പനി അധികൃതര്‍ സന്നദ്ധ പ്രവര്‍ത്തനത്തിനാണ് ഉപയോഗിച്ചത്.
വെള്ളാര്‍മല സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉദേശിച്ച് എസ്‌റ്റേറ്റ് അധികൃതര്‍ സ്‌കൂളില്‍ വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങി നല്‍കി. എച്ച്.എം.എല്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ്പി.എന്‍. രാവുണ്ണി, കമ്പനി ജനറല്‍ മാനേജര്‍ എം.ജി ധീരജ്,
എസ്‌റ്റേറ്റ് മാനേജര്‍ ഹരി ആര്‍. നായര്‍, വെല്‍ഫെയര്‍ ഓഫീസര്‍ ബേസില്‍ ജോസ്, അസിസ്റ്റന്റ് മാനേജര്‍ രാജന്‍ ബാബു എന്നിവരുടെ പൂര്‍ണമായ സഹകരണവും പിന്തുണയും പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിനുണ്ടായിരുന്നു.
എസ്‌റ്റേറ്റ് അധികൃതര്‍ പങ്കെടുത്ത ചടങ്ങില്‍ വച്ച്, പി.എന്‍ രാവുണ്ണിയും എം.ജി ധീരജും ചേര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറിയത്. സെന്റിനല്‍ റോക്ക് എസ്‌റ്റേറ്റും പരിസര പ്രദേശങ്ങളും പ്ലാസ്റ്റിക് മുക്ത പ്രദേശമായി എസ്‌റ്റേറ്റ് മാനേജ്‌മെന്റ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Latest