National
തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യവസായ വികസനത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കണം. വ്യവസായികളുടെയല്ല തൊഴിലാളികളുടെ വീക്ഷണത്തിലൂടെയായിരിക്കണം തൊഴില്‍പ്രശ്‌നങ്ങള്‍ കാണേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. തൊഴില്‍ നയപരിഷ്‌കരണം ലക്ഷ്യമിട്ട് തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച ശ്രമേവ ജയതേ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വിജയകരമാകണമെങ്കില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കണം. യന്ത്രങ്ങളില്ലാതെ ജോലി ചെയ്യുന്നവരോടുള്ള സമീപനം ജനങ്ങള്‍ മാറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
---- facebook comment plugin here -----