Sports
ഗോളടിക്കാന്‍ മറന്ന് ഡല്‍ഹി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇറ്റാലിയന്‍ താരം ഡെല്‍പിയറോയുമായി വമ്പ് കാട്ടാനിറങ്ങിയ ഡല്‍ഹി ഡൈനാമോസ് സ്വന്തം തട്ടകത്തില്‍ പൂനെ സിറ്റി എഫ് സിയോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി. അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഡെല്‍പിയറോ കളത്തിലെത്തിയത്. പിന്നീട് കളിയുടെ ഏറിയ പങ്കും ഡല്‍ഹിയുടെ നിയന്ത്രണത്തില്‍.
ഡെല്‍ പിയറോയുടെ ആക്രമണങ്ങളെ പൂനെ നേരിട്ടത് ഗോളി ബെലാര്‍ഡിയുടെ ചങ്കുറപ്പിലായിരുന്നു.
മറുഭാഗത്ത് മുന്‍ ഫ്രഞ്ച് ഇന്റര്‍നാഷണല്‍ ഡേവിഡ് ട്രെസഗായുടെ സാന്നിധ്യമുണ്ടായിട്ടും അത്ര വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ പുനെ സിറ്റിക്ക് സാധിച്ചില്ല. മധ്യനിരയിലേക്കിറങ്ങി കളിച്ച ട്രെസഗെക്ക് ആക്രമണത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ സാധിച്ചില്ല. പൂനെയുടെ നീക്കങ്ങള്‍ വിരസമായിരുന്നു.
---- facebook comment plugin here -----