Connect with us

Gulf

യു എ ഇ ബജറ്റ്: സാമൂഹിക ക്ഷേമത്തിന് ഊന്നല്‍; 4,910 കോടിയുടെ പദ്ധതികള്‍

Published

|

Last Updated

അബുദാബി: യു എ ഇ മന്ത്രിസഭ 2015 വര്‍ഷത്തേക്കുള്ള ബജറ്റിന്റെ കരട് അംഗീകരിച്ചു. 4,910 കോടി ദിര്‍ഹമാണ് വകയിരുത്തിയത്. 2014നെക്കാള്‍ 290 കോടി ദിര്‍ഹം കൂടുതലാണ്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ നിര്‍ദേശ പ്രകാരം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്.
ജനങ്ങള്‍ക്ക് പുരോഗതിയും സുരക്ഷിതത്വവും മാന്യമായ ജീവിതാവസ്ഥയും സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന ബജറ്റിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. 2021 ആസൂത്രണ പദ്ധതി മുന്നില്‍ കണ്ടാണ് ബജറ്റ് വിഭാവനം ചെയ്തതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ദേശീയ കാര്യ പരിപാടികള്‍ ഫലവത്താക്കുകയാണ് പ്രധാനം. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നിവക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. ബജറ്റിന്റെ 49 ശതമാനം സാമൂഹികസേവനത്തിനും ക്ഷേമത്തിനും നീക്കിവെച്ചിട്ടുണ്ട്. 2,400 കോടിയാണ് ഈ മേഖലയില്‍ ചെലവു ചെയ്യുക. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നിവയില്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതികം, മതകാര്യം എന്നീ വകുപ്പുകള്‍ സംബന്ധിച്ച് ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു.

---- facebook comment plugin here -----

Latest