Connect with us

Gulf

ഓഹരിയുടമകള്‍ക്ക് ഇമാര്‍ 1,712 കോടി ദിര്‍ഹം ലാഭ വിഹിതം നല്‍കും

Published

|

Last Updated

ദുബൈ: ഓഹരിയുടമകള്‍ക്ക് 900 കോടി ദിര്‍ഹം ലാഭവിഹിതം നല്‍കാന്‍ ഇമാര്‍ തീരുമാനിച്ചു. ഇതോടെ ഈ വര്‍ഷം ലാഭവിഹിത വിതരണം 1,712 കോടി ദിര്‍ഹമാകും. ഓഹരി മൂല്യത്തിന്റെ 250 ശതമാനമാണ് ലാഭ വിഹിതം ലഭിക്കുക.
ഇമാര്‍ മാള്‍ ഗ്രൂപ്പുകളുടെ ഓഹരികള്‍ ഈയിടെ കമ്പോളത്തില്‍ ലഭ്യമാക്കിയിരുന്നു. ആവശ്യക്കാരുടെ കുത്തൊഴുക്കാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. 17,200 കോടി ദിര്‍ഹം ഇതുവഴി സമാഹരിക്കപ്പെട്ടു. ഓഹരിവില 108 ശതമാനമാണ് 52 ആഴ്ചകൊണ്ട് വര്‍ധിച്ചത്. പോയ വര്‍ഷം 62 ശതമാനം മൂല്യവര്‍ധന രേഖപ്പെടുത്തി. ഒക്‌ടോബര്‍ 11 വരെ മൂലധന സമാഹരണം 8198 കോടി ദിര്‍ഹം ആയിട്ടുണ്ട്.
ലാഭവിഹിതത്തില്‍ 1,000 കോടി ദിര്‍ഹം പണമായി നല്‍കുമെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ അബ്ബാര്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ്, ഷോപ്പിംഗ് മാളുകള്‍ എന്നീ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഇമാറിനു കീഴിലാണ് ലോകത്തിലെ ഏറ്റവും വലിയ വാണിജ്യകേന്ദ്രങ്ങളിലൊന്നായ ദുബൈ മാള്‍. 12 ഹോട്ടലുകളും ഇമാറിനുണ്ട്. 6,493 കോടി ദിര്‍ഹമിന്റേതാണ് ആസ്തി.

 

Latest