Connect with us

Kozhikode

മദ്യം വാങ്ങാനെത്തുന്നവരുടെ വാഹന പാര്‍ക്കിംഗ്: കൈരളി റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

Published

|

Last Updated

ബാലുശ്ശേരി: കൈരളി റോഡില്‍ അനധികൃത വാഹന പാര്‍ക്കിംഗ് കാരണം ഗതാഗതക്കരുക്ക് രൂക്ഷമാകുന്നു. വളരെ ഇടുങ്ങിയ റോഡിന്റെ ഇരുവശങ്ങളിലുമായി വിദേശമദ്യം വാങ്ങാനെത്തുന്നവര്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്നതാണ് സംസ്ഥാനപാതയിലേക്ക് കടക്കുന്ന ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണം. തുറന്നിട്ട കടകള്‍ക്കു മുമ്പില്‍ പോലും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍ത്തിയിട്ടാണ് ഇവര്‍ മദ്യം വാങ്ങാനെത്തുന്നത്. ഈ റൂട്ടില്‍ മണ്ണാംപൊയില്‍ വഴി നന്മണ്ടയിലേക്കും തിരിച്ചും മിനിബസ് സര്‍വീസുമുണ്ട്. എന്നാല്‍ വൈകുന്നേരങ്ങളില്‍ അല്ലാത്തപ്പോഴും ഏറെ പ്രയാസപ്പെട്ടാണ് ബസുകള്‍ ഓടുന്നത്. വിദേശമദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കൈരളി റോഡില്‍ മദ്യഷാപ്പ് വിരുദ്ധ സമിതി നേതൃത്വത്തില്‍ സത്യഗ്രഹ സമരം നടന്നുവരികയാണ്. മുന്‍ കാലങ്ങളില്‍ ഇവിടങ്ങളില്‍ വാഹന പാര്‍ക്കിംഗിനെതിരെയും റോഡില്‍ വെച്ച് മദ്യപിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ ഉണ്ടായിരുന്നു. ഇവിടങ്ങളിലെ ചില പെട്ടിക്കടകള്‍ കേന്ദ്രീകരിച്ച് മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കുടിക്കാനാവശ്യമായ ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ വിതരണം നടത്തുന്നതായും ആക്ഷേപമുണ്ട്.