Connect with us

Kasargod

ഉപജില്ല കലോത്സവം: പ്രചരണത്തിന് ഫഌക്‌സിന് പകരം തുണി ബാനര്‍

Published

|

Last Updated

തൃക്കരിപ്പൂര്‍: ഫഌക്‌സ് ബോര്‍ഡിന് പകരം തുണികൊണ്ടുള്ള ബാനര്‍ ഉപയോഗിച്ച് പ്രചരണം . ചെറുവത്തൂര്‍ ഉപജില്ല സ്‌കൂള്‍ കലോത്സവ പ്രചരണമാണ് പരിസ്ഥിതി സൗഹൃദത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ട് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. നവംബര്‍ ഏഴുമുതല്‍ പന്ത്രണ്ടു വരെ ഉദിനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ചാണ് പരിപാടി നടക്കുക.
കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഇന്നലെ വൈകീട്ട് നടന്ന ചടങ്ങില്‍ വെച്ച് സംഘാടക സമിതി ചെയര്‍മാന്‍ സി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു. വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.ചെറുവത്തൂര്‍ എ ഇ ഒ. കെ പി പ്രകാശന്‍ മാസ്റ്റര്‍, കെ പത്മജ, സുമിത്ര മാടക്കാല്‍, ഹെഡ് മാസ്റ്റര്‍ ശശിധരന്‍ അടിയോടി, ഉദിനൂര്‍ ബാലഗോപാലന്‍ അജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ വിജയന്‍ സ്വാഗതം പറഞ്ഞു