Connect with us

Business

ബിസിനസ് മേഖലയില്‍ സ്വാധീനം ചെലുത്തിയവരുടെ പട്ടികയില്‍ നാല് ഇന്ത്യക്കാര്‍

Published

|

Last Updated

raj-chettyന്യൂയോര്‍ക്ക്: ഫോര്‍ച്യൂണ്‍ മാഗസിന്‍ പുറത്തുവിട്ട ബിസിനസ് മേഖലയില്‍ സ്വാധീനം ചെലുത്തിയ പ്രമുഖരുടെ പട്ടികയില്‍ നാല് ഇന്ത്യക്കാര്‍. 40 വയസില്‍ താഴെയുള്ള പ്രമുഖരുടെ പട്ടികയാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്. ഹാര്‍ഡ്‌വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ രാജ് ചെട്ടി, മൈക്രോമാക്‌സ് സഹസ്ഥാപകനും സി ഇ ഒയുമായ രാഹുല്‍ ശര്‍മ്മ, സ്‌നാപ്ഡീല്‍ സഹസ്ഥാപകന്‍ കുനാല്‍ ബാല്‍, ടിറ്ററിന്റെ ജനറല്‍ കൗണ്‍സല്‍ വിജയ ഗഡ്ഡെ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യക്കാര്‍.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ രാജ് ചെട്ടി പട്ടികയില്‍ പതിനാറാം റാങ്കുകാരനാണ്. രാഹുല്‍ ശര്‍മ്മ ഇരുപത്തിയൊന്നാം സ്ഥാനത്തും കുനാല്‍ ബാല്‍ ഇരുപത്തിയഞ്ചാം സ്ഥാനത്തുമാണുള്ളത്. വിജയ് ഗഡ്ഡെ പട്ടികയില്‍ 28ാം സ്ഥാനത്താണ്.

റൈഡ് ഷെയറിംഗ് സ്ഥാപനമായ ഉബറിന്റെ സഹസ്ഥാപകനായ ട്രാവിസ് കലാനിക്, ഹോസ്പിറ്റാലിറ്റി കമ്പനിയായ എയര്‍ ബി എന്‍ ബിയുടെ സി ഇ ഒ ആയ ബ്രയാന്‍ ചെസ്‌കി എന്നിവരാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇറ്റലിയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായ മറ്റിയോ റെന്‍സിക് ആണ് മൂന്നാംസ്ഥാനത്തുള്ളത്.

Latest