Connect with us

Kerala

ദമ്മാം - തിരുവനന്തപുരം വിമാനം ആകാശച്ചുഴിയില്‍ പെട്ടു; മൂന്ന് പേര്‍ക്ക് പരുക്ക്

Published

|

Last Updated

തിരുവനന്തപുരം:  മസ്‌ക്കറ്റ് – തിരുവനന്തപുരം ജെറ്റ് എയര്‍വേസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ മാവേലിക്കര സ്വദേശി ശിവന്‍, നെയ്യാറ്റിന്‍കര സ്വദേശി ബിജു എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഒരാളെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.

ഇന്ന് രാവിലെ ദമാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. പുറപ്പെട്ട് രണ്ട് മണിക്കൂറിനകം വിമാനം വന്‍ ഗര്‍ത്തത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. രണ്ട് മിനുട്ടിന് ശേഷം വിമാനം പൂര്‍വസ്ഥിതിയിലെത്തി. വിമാനത്തില്‍ നല്ല കുലുക്കം അനുഭവപ്പെട്ടതായി യാത്രക്കാര്‍ പറയുന്നു. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് ദുരന്തം വഴിമാറ്റിയത്.