Connect with us

Gulf

അറേബ്യന്‍ ബിസിനസ്സ് പുരസ്‌കാരം ലുലു എക്‌സ്‌ചേഞ്ചിന്‌

Published

|

Last Updated

കുവൈത്ത്: ഈ വര്‍ഷത്തെ അറേബ്യന്‍ ബിസിനസ്സ് പുരസ്‌കാരം ഗള്‍ഫിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്‌സ്‌ചേഞ്ചിന് ലഭിച്ചു. വ്യക്തിപരമായ മികവിനും കോര്‍പറേറ്റ് മേഖലയിലെ പ്രവര്‍ത്തനത്തിനുമുള്ള അംഗീകാരമായാണ് ലുലു എക്‌സ്‌ചേഞ്ചിന് പുരസ്‌കാരം സമ്മാനിക്കുന്നത്.
കുവൈത്തില്‍ നടന്ന പരിപാടിയില്‍ ലുലു എക്‌സ്‌ചേഞ്ച് സി.ഇ.ഒ അദീബ് അഹമദ് പുരസ്‌കാരം ഏറ്റു വാങ്ങി. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കിയതിനുള്ള അംഗീകാരമാണ് ഇതെന്ന് അദീബ് അഹമദ് അഭിപ്രായപ്പെട്ടു.