Connect with us

Wayanad

ആലത്തൂര്‍ എസ്‌റ്റേറ്റിന്റെ നികുതി സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചു

Published

|

Last Updated

കാട്ടിക്കുളം: മുമ്പ് വിദേശിയുടെ കൈവശത്തിലായിരുന്നതും ഏറെ വിവാദങ്ങള്‍ നിലനില്‍ക്കുന്നതുമായ കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റിന്റെ നികുതി സ്വീകരിക്കുന്നത് നിര്‍ത്തി വെച്ചു. കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും തടഞ്ഞു വെച്ചിട്ടുണ്ട്.
തൃശിലേരി വില്ലേജില്‍പ്പെട്ട പത്ത് സര്‍വെ നമ്പറുകളിലുള്ള 210 ഏക്രയിലേറെ വരുന്ന ഭൂമിയുടെ നികുതി സ്വീകരിക്കേണ്ടെന്നും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും മാനന്തവാടി സബ് കലക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബംഗളൂരു സ്വദേശിയായ മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വരിന്റെ പേരിലാണ് ഇപ്പോള്‍ ഭൂമിയുടെ രേഖകള്‍ ഉള്ളത്. ബ്രിട്ടന്‍ സ്വേദശിയും ഇന്ത്യന്‍ പൗരത്വവുമുള്ള എഡ് വേര്‍ഡ് ജൂവര്‍ട്ട് വാനിങ്കന്റെ പേരിലായിരുന്നു മുമ്പ് സ്ഥലം ഉണ്ടായിരുന്നത്. അവിവാഹിതനായ ഇയാള്‍ക്ക് അനന്തരാവകാശികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ആലത്തൂര്‍ എസ്റ്റേറ്റ് വിദേശിയുടെ കൈയില്‍ നിന്നും ബംഗളൂരു സ്വദേശിക്ക് ലഭിച്ചതില്‍ ഏറെ ദുരൂഹതകളുണ്ടെന്നും രേഖകളിലെല്ലാം അവ്യക്തത നിലനില്‍ക്കുന്നതായും നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇതെ തുടര്ഡന്നുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നികുതി സ്വീകരിക്കുന്നത് നിര്‍ത്തി വെച്ചത്.
2006ലാണ് വാനിങ്കന്റെ പേരിലുള്ള ആലത്തൂര്‍ എസ്റ്റേറ്റ് ഈശ്വരിന്റെ പേരില്‍ ധാനാദാരമായി നല്‍കിയത്. 2007ല്‍ വിദേശി ഈശ്വരിന്റെ ദത്ത് പുത്രനായി സ്വീകരിച്ചുവെന്നുള്ള രേഖകളും പുറത്തു വന്നു. പിന്നീട് വാനിങ്കനെ മറ്റാര്‍ക്കും തന്നെ കാണാന്‍ കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങളായി മൈസൂരില്‍ താമസിച്ച് വന്നിരുന്ന നൂറു വയസ്സിലേറെ പ്രായമുള്ള വാനിങ്കന്റെ മരണവും ഏറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു. ഒരു വര്‍ഷം മുമ്പ് മൈസൂര്‍ ദാന്‍ബാഗ് പോലീസ് സ്‌റ്റേഷനില്‍ എന്റെ പേരിലുള്ള സ്വത്തുക്കള്‍ തട്ടിയെടുത്തുവെന്ന് കാണിച്ച് വാനിങ്കന്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയതിന്റെ രണ്ടാം ദിവസം വാനിങ്കന്‍ മരണപ്പെടുകയായിരുന്നു.
ആലത്തൂര്‍ എസ്റ്റേറ്റ് ഭൂമി സംബന്ധിച്ച് നിരവധി വിവാദങ്ങളും പത്ര വാര്‍ത്തകളുയേും പരാതികളുടേയും അടിസ്ഥാനത്തിന്റെ റവന്യു വകുപ്പ് അന്വേഷണം നടത്തുകയായിരുന്നു.
2013 ഡിസംബര്‍ 30ന് സര്‍ക്കാര്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ആലത്തൂര്‍ എസ്റ്റേറ്റില്‍ നിന്നും നേരത്തെ 33 ഏക്ര ഭൂമി ഒരു കമ്പനിക്കും 19 ഏക്ര ഭൂമി മറ്റൊരു സ്ഥാപനത്തിനും വില്‍പന നടത്തിയിരുന്നു.