Connect with us

Gulf

ഓര്‍മപ്പെരുന്നാളിന് കൊടിയേറി

Published

|

Last Updated

ദുബൈ: മാര്‍ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മപ്പെരുനാളിന് കൊടിയേറി. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. വര്‍ഗീസ് കളപ്പുരക്കല്‍, ഫാ. റജി പോള്‍, ഡീക്കന്‍ ജോണ്‍ കാട്ടിപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു. ഇന്നും നാളെയും വൈകുന്നേരം സന്ധ്യാപ്രാര്‍ഥന. സുവിശേഷ പ്രസംഗത്തിന് ഫാ. റെജി പോള്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്ച ഏഴരക്ക് പ്രഭാതപ്രാര്‍ഥന, മൂന്നിന്മേല്‍കുര്‍ബാന, പ്രസംഗം, പ്രദക്ഷിണം, യാത്രയയപ്പ് യോഗം, നേര്‍ച്ചസദ്യ എന്നിവയുണ്ടായിരിക്കുമെന്ന് പ്രഫ. ഷാജി മാത്യു, സിനോ ബേബി, അരുണ്‍ പോള്‍ എന്നിവര്‍ അറിയിച്ചു.

Latest