Connect with us

Malappuram

ഹയര്‍സെക്കന്‍ഡറി സ്‌കൗട്ട് ആന്റ് ഗൈഡ് ഉദ്ഘാടനം ഒമ്പതിന്‌

Published

|

Last Updated

കല്‍പകഞ്ചേരി: ഈ അധ്യയന വര്‍ഷം മുതല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ആരംഭിക്കുന്ന ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം ഒന്‍പതിന് കല്ലിങ്ങല്‍ പറമ്പ് എം എസ് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബാണ് ഉദ്ഘാടനം നിര്‍വഹിക്കുക. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യരക്ഷാധികാരി, കെ ടി ജലീല്‍, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, സി മമ്മുട്ടി എം എല്‍ എ എന്നിവരാണ് മറ്റു രക്ഷാധികാരികള്‍.
ജില്ലാ പഞ്ചായത്തംഗം പി സൈതലവി മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വഹീദ, കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എ പി നസീമ, വൈസ് പ്രസിഡന്റ് അടിയാട്ടില്‍ ബഷീര്‍, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറി സക്കീര്‍ ഹുസൈന്‍, ജില്ലാ കമ്മീഷണര്‍ കോയക്കുട്ടി, കെ അബ്ദു റസാഖ്, കെ അബ്ദുല്‍ ലത്വീഫ്, സി വി ചന്ദ്രശേഖരന്‍, എ വി മേരി പ്രസംഗിച്ചു.