ഗ്രാസിം കമ്പനിക്ക് മതില്‍ നിര്‍മാണം: പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Posted on: September 26, 2014 10:56 am | Last updated: September 26, 2014 at 10:56 am
SHARE

മാവൂര്‍: പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഗ്രാസിം ഫാക്ടറി വളപ്പിലെ മതിലുകള്‍ റിപ്പയര്‍ ചെയ്യാന്‍ 30 ലക്ഷം രൂപ ചെലവിടാന്‍ തീരുമാനിച്ച ഭരണസമിതിതീരുമാനത്തിനെതിരെ സി പി എം മാവൂര്‍, ചെറൂപ്പ ലോക്കല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഡി വൈ എഫ് ഐ നേതാവ് അഡ്വ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
സി പി ഗോപാലന്‍പിള്ള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബാലകൃഷ്ണന്‍നായര്‍, എം ധര്‍മ്മജന്‍, എം പി അശോകന്‍, കെ പി ചന്ദ്രന്‍, ചുലൂര്‍ നാരായണന്‍, എന്‍ ബാലകൃഷ്ണന്‍ പ്രസംഗിച്ചു. മാവൂര്‍ ടൗണ്‍ഹാള്‍ പൊളിച്ച് മാറ്റി കല്ല് വെട്ടാന്‍ നല്‍കിയതിലുള്ള അഴിമതി വിജിലന്‍സ് അന്വേഷിപ്പിക്കുക, പഞ്ചായത്തിലെ രൂക്ഷമായ മാലിന്യപ്രശ്‌നം പരിഹരിക്കുക, പ്രതിപക്ഷ അംഗങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here