കന്നുകാലി മാര്‍ക്കറ്റ് ബനിയാസില്‍ തുറന്നു

Posted on: September 25, 2014 8:00 pm | Last updated: September 25, 2014 at 8:19 pm
SHARE

അബുദാബി: ബലി പെരുന്നാള്‍ പ്രമാണിച്ച് ബനിയാസില്‍ കന്നുകാലികള്‍ക്കായി മര്‍ക്കറ്റ് തുറന്നു. ബനിയാസിലെ അറവുശാലയോട് ചേര്‍ന്നാണ് കഴിഞ്ഞ ദിവസം മാര്‍ക്കറ്റ് തുറന്നിരിക്കുന്നത്. എ ഡി എഫ് എസ് സി (അബുദാബി ഫാര്‍മേഴ്‌സ് സര്‍വീസ് സെന്റര്‍) അംഗങ്ങള്‍ക്കും കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്കും ആടുകളെയും ചെമ്മരിയാടുകളെയും വില്‍പന നടത്താന്‍ മാര്‍ക്കറ്റ് ഉപകരിക്കും. ബലിപെരുന്നാള്‍ കഴിയുന്നത് വരെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും.
മാര്‍ക്കറ്റില്‍ എത്തുന്ന കര്‍ഷകര്‍ക്കും ആവശ്യക്കാര്‍ക്കും ഇടനിലക്കാരന്റെ ചൂഷണമി ല്ലാതെ ബലിമൃഗങ്ങളെ വാങ്ങാന്‍ ഇതിലൂടെ സാധിക്കും.