പ്രസവം ചിത്രീകരിച്ച ആശുപത്രിക്കെതിരെ കേസെടുത്തു

Posted on: September 21, 2014 4:03 pm | Last updated: September 22, 2014 at 12:34 am
SHARE

surgeryകണ്ണൂര്‍: പ്രസവ ശസ്ത്രക്രിയയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആശുപത്രിക്കെതിരെ കേസെടുത്തു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഒന്നര മാസം മുമ്പ് നടന്ന പ്രസവത്തിന്റെ ദൃശ്യങ്ങളാണ് എടുത്തത്. വാട്ട്‌സ് ആപ്പിലൂടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
ആശുപത്രിക്കു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. സംഭവത്തെക്കുറിച്ച് കണ്ണൂര്‍ ഡിഎംഒ റിപ്പാര്‍ട്ട് ആവശ്യപ്പെട്ടു. പ്രസവ ശസ്ത്രക്രിയയുടെ ദൃശ്യങ്ങള്‍ ആശുപത്രി അധികൃതരുടെ അറിവില്ലാതെ എടുക്കാന്‍ കഴിയില്ല. രണ്ട് ഗൈനക്കോളജിസ്റ്റുകളും അനസ്‌ത്യേഷ്യ ഡോക്ടറുമുള്‍പ്പെടെയുള്ളവരാണ് ഓപ്പറേഷന്‍ തിയറ്ററിലുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഒരു ഗൈനക്കോളജിസ്റ്റും നഴ്‌സും ചിത്രങ്ങളിലുണ്ട്.