സി ദിവാകരനെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കി

Posted on: September 21, 2014 2:26 pm | Last updated: September 22, 2014 at 12:33 am
SHARE

divakaran-c-

ന്യൂഡല്‍ഹി: സി ദിവാകരനെ സിപിഐ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ദേശീയ കൗണ്‍സിലില്‍ ദിവാകരന്‍ തുടരും. ദേശീയ കൗണ്‍സിലാണ് നടപടിക്ക് അംഗീകാരം നല്‍കിയിത്. സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.
നാല് ദിവസമായി തുടരുന്ന സിപിഐ നേതൃയോഗം അവസാനിച്ചതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുധാകര്‍ റെഡ്ഡി ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ ആവശ്യപ്രകാരമാണ് ദിവാകരനെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ പണംവാങ്ങിയാണ് സിപിഐ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്ന പാര്‍ട്ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇപ്പോള്‍ നടന്ന ദേശീയ നേതൃയോഗങ്ങളില്‍ ദിവാകരന്‍ പങ്കെടുത്തിരുന്നില്ല.