എസ് എസ് എഫ് ഇലക്ഷന്‍ ശില്‍പശാലക്ക് പ്രൗഢ സമാപ്തി

Posted on: September 16, 2014 7:44 pm | Last updated: September 16, 2014 at 7:44 pm
SHARE

ഉപ്പള: നവചക്രവാളത്തിലേക്ക് ധാര്‍മിക ചുവട് എന്ന് പ്രമേയത്തില്‍ നടക്കുന്ന 22ാംമത് അഗത്വ ക്യാമ്പയിന്റെ ഭാഗമായി ഉപ്പളയില്‍ നടന്ന എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ ശില്‍പശാല നവ കൂട്ടുകാരിലേക്ക് പ്രതീക്ഷയര്‍പ്പിച്ച പ്രൗഢമായി സമാപിച്ചു.പ്രസിഡന്റ് അബ്്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ഉപാധ്യക്ഷന്‍ അബ്്ദുല്‍ റഹീം സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ റഫീഖ് സഖാഫി ചേടിക്കുണ്ട് പദ്ധതി അവതരിപ്പിച്ച് സംസാരിച്ചു. കുമ്പള ഡിവിഷന്‍ മുന്‍ സെക്രട്ടറി സിദ്ധീഖ് കോളിയൂര്‍ ആശംസയര്‍പ്പിച്ചു.
യൂണിറ്റ് മെമ്പര്‍ഷിപ്പ് സാമഗ്രികളുടെ വിതരണോദ്ഘാടനം നടിബയല്‍ യൂണിറ്റിന് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ സംസ്ഥാന സാഹിത്യോത്സവില്‍ വിവിധ വിഷയങ്ങളില്‍ ഒന്ന്, രണ്ട്, സ്ഥാനം നേടിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് നല്‍കി. ശേഷം നഗരം ചുറ്റി പ്രകടനവും നടന്നു. ഡിവിഷന്‍ നേതാക്കളായ അബ്്ദുല്‍ അസീസ് സഖാഫി മച്ചംപാടി, യൂസുഫ് സഖാഫി കണിയാല, അലീ സഅദി ധര്‍മനഗര്‍, അനസ് സിദ്ധീഖി, മൂസ സഖാഫി പൈവളികെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്വാദിഖ് ആവളം സ്വാഗതവും ഇഖ്്ബാല്‍ പൊയ്യത്തബയല്‍ നന്ദിയും പറഞ്ഞു.