കുറാ തങ്ങള്‍ക്കു നേരെയുള്ള അക്രമം:ഖത്തര്‍ ഐ.സി.എഫ് പ്രതിഷേധിച്ചു

Posted on: September 11, 2014 5:58 pm | Last updated: September 11, 2014 at 5:58 pm
SHARE

kura thangalദോഹ: ഉള്ളാള്‍ ഖാസിയും പ്രമുഖപണ്ഡിതനുമായ സയ്യിദ് ഫസല്‍ കോയമ്മ കുറാ തങ്ങള്‍ക്കും സംഘത്തിനും നേരെയുണ്ടായ ചേളാരിവിഭാഗത്തിന്റെ ആക്രമണത്തില്‍ ഖത്തര്‍ ഐ.സി.എഫ് സെക്രട്ടറിയേറ്റ് കനത്ത നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തി. നിയമപാലകരെ നോക്കുകുത്തിയാക്കി ചേളാരി വിഭാഗം നാടുകള്‍ തോറും നടത്തുന്ന ആസൂത്രിതഅക്രമ പ്രവ ര്‍ത്തനങ്ങളുടെ തുടര്‍ച്ചയായേ ഇതിനെയും കാണാന്‍ കഴിയൂ. സമൂഹം ആ ദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാക്കള്‍ക്കും മഹത്തുക്ക ള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളോട് അവരെ സ്‌നേഹിക്കുന്ന സമൂഹം ക്ഷമ വിട്ടു പെരുമാറിയാല്‍ നാട്ടിലെ ക്രമസമാധാനം പാടെ തകരാറിലാകുന്ന അവസ്ഥയുണ്ടാകും.വിഭാഗീയതയുടെ പേരില്‍ രാജ്യത്തെ പൗരന്മാര്‍ക്കുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കങ്ങളെ ചെറുക്കണം. അക്രമ ങ്ങളും നശീകരണ പ്രവര്‍ത്തനങ്ങളും മതത്തിന്റെ പേരില്‍ നടത്തുന്നവര്‍ ആരായാലും നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.പ്രസിഡണ്ട് അബ്ദുറസാഖ് മുസ്ലിയാര്‍ പറവണ്ണ,അബ്ദുല്‍ കരീം ഹാജി മേമുണ്ട, അബ്ദുസ്സലാം ഹാജി പുത്തനത്താണി, മുഹമ്മദ് ഷാ ആയഞ്ചേരി,അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി,കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ പങ്കെടുത്തു.