Connect with us

International

ഹമാസുമായി ദീര്‍ഘകാല വെടിനിര്‍ത്തല്‍ അസാധ്യമെന്ന് ഇസ്‌റാഈല്‍

Published

|

Last Updated

ടെല്‍ അവീവ്: ഹമാസുമായി ദീര്‍ഘകാല വെടിനിര്‍ത്തല്‍ അസാധ്യമാണെന്ന് ഇസ്‌റാഈലി സര്‍ക്കാര്‍. ഹമാസുമായി ദീര്‍ഘകാലത്തേക്കുള്ളതും സ്ഥിരവുമായ ഒരു വെടിനിര്‍ത്തല്‍ സാധ്യമാണെന്ന് ഇസ്‌റാഈല്‍ വിശ്വസിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി ഇവിഗ്‌ദോര്‍ ലീബര്‍മാന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ ഘട്ടത്തില്‍ അവര്‍ ശക്തരാകും. അത് ഇസ്‌റാഈലിന് ഭീഷണിയാണ്. ആയുധങ്ങള്‍ കടത്തുകയും നിര്‍മിക്കുകയും ചെയ്യുന്നതില്‍ ഹമാസ് വിദഗ്ധരാണ്. അതുകൊണ്ട് വെടിനിര്‍ത്തല്‍ പരിമിതമായിരിക്കണം- ലീബര്‍മാന്‍ പറഞ്ഞു. ഹമാസ് ഭരണം നടത്തുന്ന ഒരു പ്രദേശത്തെ ആക്രമിക്കാതിരിക്കാന്‍ ഇസ്‌റാഈലിന് സാധിക്കില്ലെന്ന് ലീബര്‍മാന്‍ വ്യക്തമാക്കി. ജൂലൈ എട്ടിന് തുടങ്ങിയ ആക്രമണത്തിന് അന്ത്യം കുറിച്ച് കഴിഞ്ഞ മാസം 26ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു. ഈ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകളില്‍ നിന്ന് ഇസ്‌റാഈല്‍ പിന്നാക്കംപോയേക്കുമെന്നതിന്റെ സൂചനയാണ് തീവ്രവലതു പക്ഷക്കാരനായ ലീബര്‍മാന്റെ പ്രസ്താവന.